march

തൊടുപുഴ: ജില്ലാ ജനറൽ മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തുക, കൂലിയും തൊഴിലും സംരക്ഷിക്കുക, അംഗീകൃത തൊഴിലാളികളെ കയറ്റിറക്ക് ജോലിയിൽ നിന്നും മാറ്റിനിർത്താനുള്ള നീക്കം അവസാനിപ്പിക്കുക, ചുമട്ടു തൊഴിലാളികൾക്ക് ഇ.എസ്.ഐ ബാധകമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരം ഫെഡറേഷൻ വൈസ് പ്രസിഡന്റ് പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം സിജു അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. സജി ജനറൽ സെക്രട്ടറി ബി.വിജയൻ, സെക്രട്ടറി ദിലീപ് കുമാർ, തൊടുപുഴ മേഖലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ, മേഖലാ സെക്രട്ടറി ഷിബമോൻ ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി സഞ്ജു എന്നിവർ സംസാരിച്ചു.