തൊടുപുഴ: നഗരത്തിലെ ഓടയിൽ ചീഞ്ഞ സവാള തള്ളിയ വ്യാപാരിയിൽ നിന്ന് നഗരസഭ 10000 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചു.കഴിഞ്ഞ ദിവസം മാർക്കറ്റ് റോഡിലെ ഓടയിലാണ് സവാള തള്ളിയത്. ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതോടെ നഗരസഭാ ചെയർമാൻ സനീഷ് ജോർജിന്റെ നേതൃത്വത്തിൽ അധികൃതരെത്തി പരിശോധന നടത്തി . പിഴ അടച്ചില്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മഴ അൽപ്പം നേരം നിന്ന് പെയ്താൽ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ഇതുകാരണം നഗരവാസികളും വ്യാപാരികളും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ഓടകളിൽ മാലിന്യം തള്ളുന്നതിനാലാണ് വെള്ളം ഒഴികി പോകാനുള്ള പ്രധാന തടസം.