paddy


ഉടുമ്പന്നൂർ: പ്രകൃതി കൃഷി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള നെൽകൃഷിക്ക് ഉടുമ്പന്നൂരിൽ തുടക്കമായി. നൂറ് ശതമാനം ജൈവ കൃഷി രീതി അവലംബിക്കുന്ന ഈ പദ്ധതി പ്രകാരം 250 ഏക്കർ ജൈവ കൃഷിയാണ് ലക്ഷ്യമിടുന്നത്. പച്ചക്കറി, കിഴങ്ങുവർഗ കൃഷികളിലെല്ലാം ജൈവ കൃഷി രീതി ഉണ്ടെങ്കിലും നെൽകൃഷിയിൽ ഈ രീതി ആരംഭിക്കുന്നത് ആദ്യമായാണ്. പൂർണ്ണമായും ജൈവരീതിയിൽ ഒറ്റ ഞാർ കൃഷി രീതിയാണ് നടപ്പിലാക്കുന്നത്. ഇത്തരത്തിലുള്ള കൃഷി രീതിയിലൂടെ സാധാരണ കൃഷിയേക്കാൾ 25 ശതമാനം അധിക വിളവ് ലഭ്യമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.പദ്ധതിയുടെ ഉദ്ഘാടനം ഇടമറുക് പാടശേഖരത്തിൽഞാറ് നട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ജെയ്‌സിമോൾ കെ.ജെ , പഞ്ചായത്തംഗം ആതിര രാമചന്ദ്രൻ ,കാർഷിക വികസന സമിതിയംഗം ജോണി മുതലക്കുഴി തുടങ്ങിയവർ സംസാരിച്ചു.