obitabin

ചെറുതോണി: നിയന്ത്രണം വിട്ട സൈക്കിളിൽനിന്ന് തെറിച്ചുവീണ പത്ത് വയസുകാരൻ മരിച്ചു. ഉദയഗിരി കൂനമ്മാക്കൽ ബേബി-മഞ്ജു ദമ്പതികളുടെ ഏക മകൻ എബിൻ ജോസഫ് (10) ആണ് മരിച്ചത്. തോപ്രാംകുടിക്ക് സമീപം പ്രകാശിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30നാണ് അപകടം.
സൈക്കിളുമായി വീടിന് പുറത്തേക്ക് പോയ എബിൻ നിയന്ത്രണം വിട്ട് പുതുതായി നിർമ്മിച്ച മൊബൈൽ ടവറിന്റ സംരക്ഷണ വേലിയിലേക്ക് വീഴുകയായിരുന്നു. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ എബിനെ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൊടുപുഴയിലെ ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു. ഉദയഗിരി സെന്റ് മേരീസ് യു.പി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് . മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ