നെടുകണ്ടം : സ്‌പൈസസ് ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എസ്. എൻ. ഡി. പി യോഗം കൗൺസിലർ എ. ജി. തങ്കപ്പൻ നെടുങ്കണ്ടം എസ്. എൻ. ഡി. പി യൂണിയൻ സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. മലയോരമേഖലയിലെ കർഷകരുടെ പ്രശനങ്ങൾ പരിഹരിക്കുമെന്നും ഏലത്തിന്റെ കയറ്റുമതി സാദ്ധ്യതകൾ ഉയർത്തുന്നത് വഴി വിദേശ നാണ്യസമ്പത്ത് കൂട്ടവാനാകുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ സ്വാഗതവും യോഗം ഡയറക്ട് ബോർഡംഗം കെ. എൻ. തങ്കപ്പൻ നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ
ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയായ സഹ്യാദ്രിനാഥ സന്നിധി സ്‌പൈസസ് ബോർഡ് ചെയർമാൻ എ. ജി. തങ്കപ്പൻ സന്ദർശിച്ചപ്പോൾ. എസ്. എൻ. ഡി. പിയോംം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ബോർഡംഗംകെ. എൻ. തങ്കപ്പൻ തുടങ്ങിയവർ സമീപം