കട്ടപ്പന: ഉപ്പുതറ പഞ്ചായത്ത് കുളത്തിൽ വീണ് വൃദ്ധൻ മരിച്ചു. തുണ്ടിയിൽ കുഞ്ഞുകുട്ടി(75) യാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കുളത്തിന് സമീപം കപ്പ കൃഷിയിൽ പണി ചെയ്യുന്നതിനിടെ ആൾമറയിലിരുന്ന് വിശ്രമിക്കുമ്പോൾ പിന്നോട്ട് മറിഞ്ഞ് വീഴുകയായിരുന്നു. സംഭവം കണ്ട സമീവാസിനാട്ടുകാരെ അറിയിച്ചു. ഉടൻ തന്നെ ഉപ്പുതറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി കുടുംബം ഉപേക്ഷിച്ച് ടൗണിലെ കടത്തിണ്ണകളിൽ കഴിയുകയായിരുന്നു. അടുത്ത നാളിൽ കുടിവെള്ള പദ്ധതിയുടെ മേട്ടോർ പുരയിലായിരുന്നു താമസം. ബന്ധുക്കളെ കുറിച്ച് പൊലീസ് അന്വേഷിച്ച്വരികയാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ കേളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി