തൊടുപുഴ: ഏലം വിലയിടിവ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർ ആത്മഹത്യയുടെ വക്കിലാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്. പ്രതിസന്ധിയിലായ കർഷകർ നിത്യ ചെലവിനായി അവർ ഉത്പാദിപ്പിക്കുന്ന ഏലയ്ക്ക വിപണിയിൽ വിറ്റഴിക്കുന്നതിന് പോലും തടസം നിൽക്കുന്ന നികുതി വകുപ്പിന്റെ പിടിച്ചു പറയും ബാങ്കുകളുടെ ക്രൂരതയും അവസാനിപ്പിക്കണം. ഏലം കർഷകരെ വലിയ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താൻ അടിയന്തരമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.