ഇടുക്കി :ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നവർക്കായി സംരംഭകത്വ വികസന പരിശീലനപരിപാടി നടത്തും. ഒരു ജില്ല ഒരു ഉല്പന്നം എന്ന പദ്ധതി അനുസരിച്ച് ജില്ലയ്ക്ക് ലഭിച്ചിട്ടുള്ള മൂല്യവർദ്ധിത സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചും മറ്റ് ഭക്ഷ്യഉത്പ്പന്നങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നൽകും. അതോടൊപ്പം സാധാരണ വ്യവസായം ആരംഭിക്കുന്നത് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. 15 ദിവസം നീണ്ടുനിൽക്കുന്ന മൂന്ന് പരിശീലന പരിപാടികളിൽ രണ്ടുപരിപാടികൾ ഓൺലൈൻ ആയും ഒരെണ്ണം ഓഫ്‌ലൈൻ ആയുമാണ് നടത്തുന്നത്. ഓരോ പരിപാടിയിലും പരമാവധി 30 പേർക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് കൂടിക്കാഴ്ച നടത്തി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർ ജില്ലാ വ്യവസായകേന്ദ്രത്തിലോ താഴെപ്പറയുന്ന താലൂക്ക് വ്യവസായ ആഫീസുകളിലോ ഒക്ടോബർ 30നകം പേര് രജിസ്റ്റർ ചെയ്യണം

ജില്ലാ വ്യവസായകേന്ദ്രം ചെറുതോണി 04862235507, 235207,താലൂക്ക് വ്യവസായ ആഫീസ്, തൊടുപുഴ 9496267826,ഉടുമ്പൻചോല 9947297447, പീരുമേട് 9744303626, ദേവികുളം 8921377133