ഇടുക്കി : കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്കുള്ള നാനൂറിൽപരം വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 27 ന് കോട്ടയത്ത് അഭിമുഖം നടത്തും. കാഷ്യർ, സെയിൽസ്മാൻ ,സെയിൽസ് ഗേൾസ്, സൂപ്പർവൈസർ, സെക്യൂരിറ്റി സ്റ്റാഫ് ഹെൽപ്പേഴ്‌സ് , പിക്കേർസ്, കുക്ക്, ബേക്കർ, സ്‌നാക് ബേക്കർ കോമിസ്, സ്വീറ്റ് മേക്കർ, ബ്രോസ്റ്റ് മേക്കർ, ഷവർമ മേക്കർ ,പേസ്റ്ററി കോമി, കുബ്ബൂസ്സ്, അറബിക് സ്വീറ്റ് മേക്കർ, ഫിഷ് മോങ്ങർ, ബുച്ചർ എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ശമ്പളത്തോടൊപ്പം താമസം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള യുവതി യുവാക്കൾ പേര്, വയസ്സ് , വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യുക. ഒഴിവുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 'എംപ്ലോയബിലിറ്റിസെന്റർ കോട്ടയം' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക