ഇടുക്കി : ഗവ. മെഡിക്കൽ കോളേജ് ലബോറട്ടറിയിൽ വിവിധ ആവശ്യങ്ങൾക്ക് അംഗീകൃത വിതരണക്കാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. വിവിധ രക്ത പരിശോധനകൾക്കാവശ്യമായ റീഎജന്റുകൾ ആശുപത്രി ഫാർമസി സ്റ്റോറിൽ ലഭ്യമല്ലാത്തത്, ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കുന്നതിനും ഓർത്തോപീഡിക്‌സ് ഇംപ്ലാന്റിന്റെ വിവിധ തരത്തിലുളള ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റു സഹായങ്ങളും രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുമാണ് ടെണ്ടർ ക്ഷണിച്ചത്. ടെണ്ടറുകൾ ഒക്ടോബർ 30ന് ഉച്ചയക്ക് ഒരു മണിക്ക് ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. കൂടുതൽ വിവരങ്ങൾ ആശുപത്രി നോട്ടീസ് ബോർഡിൽ. ഫോൺ 04862 232474