ഇടുക്കി: ജില്ലയിലെ മുഴുവൻ റവന്യൂ ജീവനക്കാർക്കും ഇന്ന് പ്രവർത്തിദിനമായിരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ തീവ്ര മഴ ഉണ്ടായാലുണ്ടാകാവുന്ന അപകട സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഇന്ന് ജില്ലയിലെ മുഴുവൻ ഓഫീസുകളും തുറന്ന് പ്രവർത്തിക്കും. ജീവനക്കാർ അലർട്ടുകൾ പിൻവലിക്കുന്നതുവരെ നിർബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകണം. മെഡിക്കൽ ഇതര ആവശ്യങ്ങൾക്കായി ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ലീവ് അനുവദിക്കാൻ പാടില്ല. അടിയന്തരഘട്ടങ്ങളിൽ അവരവരുടെ റവന്യൂ അധികാരപരിധിയിൽ വരുന്ന ഓഫീസുകളിലെ ജീവനക്കാരെ വിന്യസിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.