ഇടുക്കി : കൃത്രിമ പച്ചനിറം കലർത്തി ഏലം വിപണിയിൽ എത്തിന്നുന്നത് തടയാൻ ഏലം ഡ്രൈയർ പരിശോധന തുടരുമെന്ന്സ്പൈസസ് ബോർഡ് അധികൃതർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കുറ്റകരമായപ്രവണത അവസാനിപ്പിക്കാൻ സ്‌പൈസസ് ബോർഡ് സർവെയ്‌ലൻസ് പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഏലം കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഏലക്ക ഡ്രയർ യൂണിറ്റുകളിൽ വൃത്തിയാക്കി ഉണക്കിയാണ് വിൽപ്പനക്ക് തയ്യാറാക്കുന്നത്. ഒക്ടോബർ 11,12, 22, 23 തീയതികളിൽ ബൈസൺവാലി, കുഞ്ചിത്തണ്ണി, എൻ ആർ സിറ്റി, സേനാപതി, രാജാക്കാട് പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഡ്രയർ യൂണിറ്റുകളിൽ പരിശോധന നടത്തുകയും സംശയാസ്പദമായ ഏലക്കയുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചുകൊടുത്തിട്ടുള്ളതായുംഅധികൃതർ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി നിയമനടപടികൾ ആരംഭിച്ചു. ഫൈൻ ഈടാക്കുകയും, കൃത്രിമ നിറം കലർത്തിയതായി കണ്ടെത്തിയത് നശിപ്പിച്ചുകളയുകയും ഇവരിൽനിന്ന് ഫൈൻ ഈടാക്കുകയും ചെയ്തിട്ടുണ്ട്. സ്‌പൈസസ് ബോർഡ് പരിശോധനകൾ തുടർന്നും നടത്തുന്നതുംപരിശോധനാ റിപ്പോർട്ടുകൾ ലദിക്കുന്ന മുറയ്ക്ക് തുടർനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.