newman
ന്യൂമാൻ കോളേജ് എൻ. സി. സി യൂണിറ്റും കേരള ലേബർ മൂവ്‌മെന്റ് കോതമംഗലം രൂപതാ ഘടകവും സംയുക്തമായി നിർമ്മച്ച് നൽകിയ ഭവനത്തിന്റെ താക്കോൽദാനത്തോടനുബന്ധിച്ച്എൻ.സി. സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം. നരേന്ദ്രനാഥ് സാജൻ ദീപംതെളിക്കുന്നു

തൊടുപുഴ: ഭവന രഹിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂമാൻ കോളേജ് എൻ. സി. സി യൂണിറ്റ് ആവിഷ്‌കരിച്ച ഷെയർ - എ- ബ്രഡ് ഹോം ഫോർ ഹോംലെസ് പദ്ധതിയിൽ പെരുമ്പള്ളിച്ചിറ സ്വദേശി . എൽദോസിനും കുടുംബത്തിനും വീട്നിർമ്മിച്ച്നൽകി. ന്യൂമാൻ കോളേജ് എൻ. സി. സി യൂണിറ്റിന്റെ രണ്ടാമത്തെ ഭവന നിർമ്മാണമാണ് വിജയകരമായി പൂർത്തീകരിച്ചത്. കോളേജ് മാനേജ്‌മെന്റ്, അദ്ധ്യാപകർ, എൻ. സി. സി കേഡറ്റുകൾ സുമനസ്സുകൾഎന്നിവർ ഒരുമിച്ചപ്പോൾ സ്വന്തമായി സ്ഥലം വാങ്ങി അതിൽ വീടുനിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു.
ഗൃഹപ്രവേശന കർമ്മത്തിന് കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർഫാ. മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ നേതൃത്വം നൽകി. താക്കോൽദാന കർമ്മം എൻ.സി. സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം. നരേന്ദ്രനാഥ് സാജൻ നിർവഹിച്ചു.
കേരള ലേബർ മൂവ്‌മെന്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയതാഴ്ത്ത് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ. സി. സി ഓഫീസർ ലെഫ്. പ്രജീഷ് സി. മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ.. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ, കേരള ലേബർ മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ. തോമസ് മാത്യു കേരള എ.എൻ.ഒ വെൽ ഫയർ അസോസിയേഷൻ പ്രസിഡന്റ് . അനിൽ കെ നായർ പ്രോജക് പ്രൊഫ. മേരിക്കുട്ടി ജോൺ, ജിസ് ജോഷി, ഹിമ ജോണി എന്നിവർ പ്രസംഗിച്ചു.