കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിലെ 2021- 22 വാർഷിക പദ്ധതി പ്രകാരമുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അർഹരായ ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് പ്രവൃത്തി സമയത്ത് പഞ്ചായത്ത് ആഫീസിൽ നിന്ന് പരിശോധനയ്ക്ക് ലഭ്യമാണ്. ലിസ്റ്റ് സംബന്ധിച്ച് ആക്ഷേപമുള്ളവർ 26ന് വൈകിട്ട് നാലിന് മുമ്പായി ഗ്രാമ പഞ്ചായത്ത് ആഫീസിൽ സമർപ്പിക്കണം.