തൊടുപുഴ: കെട്ടിട നിർമ്മാണ അപേക്ഷകൾ ഓൺലൈനായി കൈകാര്യം ചെയ്യുന്നതിന് വികസിപ്പിച്ചെടുത്തിട്ടുള്ള ഐ.ബി.പി.എം.എസ് സോഫ്‌റ്റ്‌വെയർ നടപ്പാക്കുന്നതിനായി ഓട്ടോ കാർഡ് പരിജ്ഞാനവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവുമുള്ള സിവിൽ ഡ്രാഫ്‌റ്റ്‌സ്മാനെ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് തൊടുപുഴ നഗരസഭയിൽ നിയമിക്കുന്നതിന് 28ന് രാവിലെ 11ന് നഗരസഭ ആഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർക്ക് 27ന് വൈകിട്ട് നാല് വരെ നഗരസഭാ ആഫീസിൽ പേജ് രജിസ്റ്റർ ചെയ്യാം. തുടർന്ന് 28ന് തീയതി രാവിലെ 11ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ തുടങ്ങിയ രേഖകളുമായി ആഫീസിൽ നേരിട്ട് ഹാജരായി ഇന്റർവ്യൂൽ പങ്കെടുക്കാം. വയസ് 2021 ഒക്ടോബർ ഒന്നിന് 41 വയസ് കഴിയാൻ പാടില്ല.