മുട്ടം: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ വാഹന പ്രചരണത്തിന്റെ ഫ്ളാഗ് ഒഫ് ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനുമായ മുഹമ്മദ് വസിം നിർവഹിച്ചു. ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജ്മായ സിറാജുദ്ദീൻ പി.എ, ഡി.എൽ.എസ്.എ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ജില്ലാ കോടതി ജിവനക്കാർ എന്നിവർ പങ്കെടുത്തു.