തൊടുപുഴ: പൊലീസ് ആഫീസേഴ്‌സ് അസോസിയേഷൻ 31-ാമത് ജില്ലാ സമ്മേളനം തൊടുപുഴ പൊലീസ് സ്റ്റേഷൻ ജനമൈത്രി ആഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10ന് നടക്കും. രാവിലെ 10ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി കറുപ്പസാമി ആർ, ക്രൈംബ്രാഞ്ച് എസ്.പി വി.യു കുര്യാക്കോസ്, ആഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, പ്രസിഡന്റ് ആർ. പ്രശാന്ത്, ട്രഷറർ കെ.എസ്. ഔസേഫ് എന്നിവർ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് സമ്മേളനത്തിൽ സ്വീകരണം നൽകും. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് നിയന്ത്രിതമായാണ് സമ്മേളനം നടക്കുന്നതെന്ന് ജില്ലാ സെക്രട്ടറി പി.കെ. ബൈജു, പ്രസിഡന്റ് ടി.പി. രാജൻ എന്നിവർ അറിയിച്ചു.