തൊടുപുഴ: സ്കൂൾ തുറക്കലിന് മുന്നോടിയായി ജില്ലാ യുവജന ക്ഷേമ ബോർഡിന്റെ, യുവ ക്ലബ്ബ് കോലാനി അംഗങ്ങൾ കോലാനി ഗവ. എൽ.പി സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി. മുനിസിപ്പൽ കോ-ഓർഡിനേറ്റർ ഷിജി ജെയിംസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ലാലി ജോർജ്, സ്കൂൾ ഭാരവാഹികളായ സജു കെ.എസ്, സുജാത എന്നിവരും ക്ലബ്ബ് ഭാരവാഹികളായ ആൽവിൻ സാന്റോ, ജിതിൻ ഗണേഷ്, ജയകൃഷ്ണൻ ഉണ്ണി, ഗോഡ്‌വിൻ സാന്റോ, ആൽബി പീറ്റർ, അനന്തു ബിനു, അർജുൻ ബിജു, ജോർജ് ചാക്കോ, ആകാശ് എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.