തൊടുപുഴ:ഹയർ സെക്കൻഡറി തലത്തിൽ സീറ്റുകളും ബാച്ചും മേഖലാ ടിസ്ഥാനത്തിൽ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ. എസ്. സി( എം )ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയ ജില്ലയിലെ 50 ശതമാനത്തിലേറെ വിദ്യാർഥികൾക്ക് ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉണ്ടായ ഉയർന്ന വിജയശതമാനത്തിന് ആനുപാതികമായി ഹയർ സെക്കൻഡറി തലത്തിൽ സീറ്റ് വർദ്ധന ഉണ്ടായിട്ടില്ല. ഹൈറേഞ്ച് മേഖലയിൽമികച്ച വിജയം നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അലോട്ട്‌മെന്റ് ലഭിക്കാത്തതിൽ കടുത്ത നിരാശയിലാണ്. സംസ്ഥാന സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടാൻ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം ജോർജ്ജുകുട്ടി ആഗസ്തി യോഗം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികളായി കെവിൻ ജോർജ് അറക്കൽ (പ്രസിഡന്റ് ) ആകാശ് മാത്യു ഇടത്തി പറമ്പിൽ, അജിത്ത് സിബിച്ചൻ, വിപിൻ അഗസ്റ്റിൻ, അലൻ ഷെല്ലി (ജനറൽ സെക്രട്ടറിമാർ) റോഷൻ സിറിയക് (വൈസ് പ്രസിഡന്റ്) എബിൻ ബെന്നി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, ജിൻസൺ വർക്കി, ജോസ് കുഴി കണ്ടം, ഷിജോ തടത്തിൽ, ജേക്കബ് പിണക്കാട്ട്, ആൽബിൻ വറപ്പോളയ്ക്കൽ, ടോം മനയ്ക്കൽ, അനന്തു സജീവൻ, അഖിൽ ജോർജ്, തുടങ്ങിയവർ പ്രസംഗിച്ചു.