bjp
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ക്യാമ്പിൽ കഴിയുന്നവർക്കായുള്ള നിത്യോപയോഗ സാധനങ്ങൾ വാഴൂർ സോമൻ എം.എൽ.എയ്ക്ക് കൈമാറുന്നു

പീരുമേട്: കൊക്കയാറിലെ പ്രളയബാധിത മേഖലയിൽ സഹായം വിതരണം ചെയ്ത് ബി.ജെ.പി ജില്ലാ കമ്മിറ്റി. ക്യാമ്പിൽ കഴിയുന്ന മുഴുവൻ പേർക്കും ഭക്ഷ്യസാധനങ്ങളും തുണിതരങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. മുക്കുളം ക്ഷേത്രത്തിലെ ക്യാമ്പിൽ താമസിക്കുന്നവർക്ക് ആവശ്യമായ സാധനങ്ങൾ വാഴൂർ സോമൻ എം.എൽ.എയ്ക്ക് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി കൈമാറി. 11 ക്യാമ്പുകളിലായി ആയിരത്തിലധികം ആൾക്കാരാണുള്ളത്. ഭക്ഷ്യധാന്യങ്ങൾ, മരുന്ന്, തുണിത്തരങ്ങൾ മറ്റ് നിത്യോപയോഗ സാധനങ്ങൾ, മാസ്‌ക്, മുതലായ സാധനങ്ങളാണ് കൈമാറിയത്. ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ. ഹരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ സി. സന്തോഷ് കുമാർ, വി.എൻ. സുരേഷ്, ജില്ല സെക്രട്ടറിമാരായ കെ.ആർ. സുനിൽകുമാർ, പ്രിയ റെജി, ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്റ് പി. പ്രബീഷ്, പീരുമേട് മണ്ഡലം പ്രസിഡന്റ് അജേഷ് കുമാർ, മണ്ഡലം ഭാരവാഹികളായ വി.വി. വിനോദ്, കെ.ഡി. അനീഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രാജേന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.