തൊടുപുഴ: മുസ്ളിം ലീഗ് ജില്ലാ കൗൺസിൽ അംഗങ്ങളുടെയും നിയോജക മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരുടെയും പോഷക സംഘടനാ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരുടെയും യോഗം ഇന്ന് രാവിലെ 10 ന് വണ്ടിപ്പെരിയാർ സത്രം മൗണ്ട് റിവേറയിൽ നടക്കും. ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, എം.എൽ.എമാരായ അഡ്വ. എൻ ഷംസുദീൻ, ആബിദ് ഹുസൈൻ തങ്ങൾ, സംസ്ഥാന സെക്രട്ടറിമാരായ പി എം സാദിഖലി, ടി എം സലിം, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എം എ ഷുക്കൂർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, ജന.സെക്രട്ടറി പി എം അബ്ബാസ് എന്നിവർ അറിയിച്ചു.