കലയന്താനി : കേരള കോൺഗ്രസ് (എം ) പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരികയാണെന്ന് കേരള കോൺഗ്രസ് (എം ) ഉന്നതധികാര സമിതി അംഗം പ്രൊഫ. കെ ഐ ആന്റണി പറഞ്ഞു. വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് വിതരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് ജോസി വേളാച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജോസ് കവിയിൽ, സജി മൈലാടി, ലാലി ജോസി, റോയിസൺ കുഴിഞ്ഞാലിൽ, ശ്രീജിത്ത് ഒളിയറയ്ക്കൽ, അപ്പച്ചൻ പാലാട്ട്, ജോർജ് കുഴിഞ്ഞാലിൽ, ജോർജ് അടപ്പൂര്, മാത്യു വെളുത്തശ്ശേരിൽ, ഷിന്റോ തുണ്ടത്തിൽ, ജോബ് തെക്കേപറമ്പിൽ, ആന്റണി പള്ളിക്കര, സണ്ണി കൈതപറമ്പിൽ, തങ്കച്ചൻ കുരിശ്ശൂമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് ബെന്നി മീൻപള്ളിയിൽ, കുര്യാക്കോസ് മാത്യു, അലൻ ജിമ്മി, അമൽ ജോയ്, രാകേഷ് ഗോപി, ബിമൽ എൻ എസ് എന്നിവർ നേതൃത്വം നൽകി.