police
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ : ലോക്ഡൗൺ കാലത്ത് മുൻനിര പോരാളികളായി പ്രവർത്തിച്ച് വലിയ മാതൃകയായി മാറാൻ പൊലീസിന് കഴിഞ്ഞതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊലീസ് സംഘടനകളും ഡിപ്പാർട്ട്‌മെന്റും കൊവിഡ് കാലം അതിജീവിക്കുന്നതിൽ വലിയ പ്രവർത്തനങ്ങൾ നടത്തി.എസ്. പി. സി. സംവിധാനം സമൂഹത്തിലുണ്ടാക്കിയ മാറ്റം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.
.ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി .പി രാജൻ അദ്ധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് എസ് .പി വി യു കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ഡിവൈ.എസ് .പി കെ സദൻ, ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി .ആർ. ബിജു, ജോയിന്റ് സെക്രട്ടറി പ്രേംജി കെ. നായർ, ട്രഷറർ കെ .എസ് .ഔസേപ്പ്, ജില്ലാ സെക്രട്ടറി പി. കെ ബൈജു, വൈസ് പ്രസിഡന്റ് വി .സി .വിഷ്ണു കുമാർ, ജില്ലാ പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യൻ, കെ. പി. എ ജില്ലാ സെക്രട്ടറി ഇ .ജി .മനോജ് കുമാർ, സനൽ ചക്രപാണി, കെ എൻ വിനോദ്, സന്തോഷ് സജീവ് എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ ശാന്തൻപാറ സി ഐ അനിൽ ജോർജ്, സബ് ഇൻസ്‌പെക്ടർമാരായ ജമാൽ പി എച്ച്, ബിജു കെ, ബിന്ദു ടി ജി, സോഫിയ കെ എസ് എന്നിവർക്കും, കെ എ എസ് പരീക്ഷയിൽ 59 ആം റാങ്ക് നേടിയ ശാന്തൻപാറ സ്റ്റേഷനിലെ സീനിയർ സി. പി. ഒ അനീഷ് പി കെ യ്ക്കും സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇടുക്കി വനിതാ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി .എൻ. പുഷ്പയ്ക്കും മന്ത്രി ഉപഹാരം നൽകി.