soman

തൊടുപുഴ: ഹിന്ദു ധർമ്മവും സംസ്‌കാരവും ശക്തമാക്കുന്നതിനും സംരക്ഷിക്കുന്നതിനും ഹിന്ദു ഐക്യം അനിവാര്യമാണെന്ന് എസ്.എൻ.ഡി.പി യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ പറഞ്ഞു. ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ നടന്ന പരിപാടി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു മുഖ്യ പ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ബിന്ദു മോഹനൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം എം.പി. അപ്പു, ആർഎസ്എസ് വിഭാഗ് സംഘചാലക് കെ.എൻ. രാജു, ജില്ലാ സംഘ ചാലക് എസ്. സുധാകരൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ, നേതാക്കളായ പി.ആർ. കണ്ണൻ, കെ.പി. ഗോപി, എം.കെ. നാരായണമേനോൻ, ഡോ. സിന്ധുരാജീവ്, വി.കെ. ശ്രീധരൻ, കെ.എസ്. സലിലൻ എന്നിവർ സംസാരിച്ചു.