edavetty
വിദ്യാർത്ഥികൾക്കുള്ള കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണോദ്ഘാടനം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിർവ്വഹിക്കുന്നു

ഇടവെട്ടി: കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ സ്കൂൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്ന കരുതലോടെ മുന്നോട്ട് പദ്ധതി ഇടവെട്ടിയിൽ തുടക്കമായി. 3 ഘട്ടങ്ങളിലായി 21 ദിവസത്തെ ഇടവേളയിലാണ് വിദ്യാർത്ഥികൾക്ക് മരുന്നുകൾ നൽകുന്നത്. പദ്ധതി പ്രകാരം പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ സ്കൂൾ കുട്ടികൾക്കും പ്രതിരോധ മരുന്ന് വിതരണം ചെയ്യും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ നൗഷാദ് വിതരണോദ്ഘാടനം നടത്തി. പഞ്ചായത്ത്‌ അംഗം അഡ്വ: അജ്മൽ ഖാൻ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. വികാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ അംഗം ബിൻസി മാർട്ടിൻ, ഹെഡ് ക്ലർക്ക് ലത, യൂസഫ്, റിസോഴ്സ് പേഴ്സൺ മുഹമ്മദ്‌ ഷിബിലി, ഹരിതകർമ സേനാഗം ലത എന്നിവർ സംസാരിച്ചു.