കുമളി: കുമളിയിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് നിർത്തലാക്കിയതോടെ മദ്യത്തിനായി നെട്ടോട്ടമോടുന്നവരെക്കൊണ്ട് നാട്ടുകാർ തോറ്റമട്ടാണ്.കുമളി അട്ടപ്പള്ളത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്ലെറ്റ് കെട്ടിടം വാടകയ്ക്കെടുത്തതിന്റെ കലാവധി കഴിഞ്ഞതിനാൽ അടച്ചു.പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കുന്നതിന് അനുമതി ലഭിച്ചപ്പോൾ പരിസ വാസികളിൽനിന്ന് പരാതിവന്ന് ആ ശ്രമം ഉപേക്ഷിച്ചു.എന്നാൽ സമീപപ്രദേശങ്ങളിൽ മൂന്ന് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ഉടമകൾ തയ്യാറായി വന്നപ്പോൾ ബിവറേജ് കോർപ്പറേഷന്റെ മാസവാടകയിൽ കണ്ണും നട്ട് രാഷ്ട്രീയ പിടിവലി ആയതോടെ മദ്യശാലയുടെ പ്രവർത്തനം അതും എങ്ങുമെത്തിയില്ല.
എന്ത് പ്രതിസന്ധി വന്നാലും പൊക്കറ്റ് കാലിയായലും വിടുമോ മദ്യപൻമാർ.കുമളി കഴിഞ്ഞാൽ പിന്നെ വണ്ടിപ്പെരിയാർ നെല്ലിമലയിലും അണക്കര കൊച്ചറയിലുമാണ് മദ്യം കിട്ടുക.
വണ്ടിപ്പെരിയാറിൽ പൊകണമെങ്കിൽ 14 കിലോമീറ്റർ ,കൊച്ചറയിൽ എത്തണമെങ്കിൽ 18 കിലോമീറ്റർ .
ഇതൊക്കെ എന്ത്ദൂരം എന്നാണ് ഇവരുടെ ഭാഷ്യം. അങ്ങോട്ട് പാച്ചിലായി. ചിലരുടെ ആശ്രയം ഓട്ടോറിക്ഷക്കാരാണ്. ഒരു ബോട്ടിൽ വാങ്ങി വരുന്നതിന് ഓട്ടോ ചാർജ്ജ് അടക്കം നല്ല തുക കൊടുക്കണം.ഇതിലോന്നും അവസാനിക്കുന്നില്ല അതിർത്തിയായ തമിഴ്‌നാട് ബാറുകൾ ആണ് പിന്നെ ലക്ഷ്യം. അവിടുത്തെ സർവ്വീസ് ഉപഭോക്തേ സൗഹൃദമാണ്. ഒരു ചെറിയ ബോട്ടിൽ വാങ്ങിയാൽ സൈഡായി ആവശ്യത്തിന് ടച്ചിംഗ്‌സും കിട്ടും . അതിർത്തിപ്രദേശത്തുള്ളവർക്ക് പ്രത്യേകപരിഗണന ലഭിക്കുമെന്നായപ്പോൾ ചെക്ക്പോസ്റ്റ് കടന്ന് മദ്യത്തിനായി അയൽസംസ്ഥാനത്തെത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്.