തൊടുപുഴ: പ്രകൃതിക്ഷോഭം മൂലം ദുരന്തങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാന ഉപഗ്രഹ സംവിധാനം സ്വന്തമായി കാലാവസ്ഥ പ്രവചനങ്ങൾ കൂടുതൽ ഫലവത്താക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് വർക്കേഴ്‌സ് കോർഡിനേഷൻ കൗൺസിൽ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം കാലാവസ്ഥ വ്യതിയാനങ്ങൾ കൃത്യമായി പ്രവചിക്കുന്നതിനുള്ള സംവിധാനം കൂടി ഏകോപിപ്പിച്ചെങ്കിൽ മാത്രമാണ് ജീവനും സ്വത്തിനും സുരക്ഷിതമാക്കുന്നതിനു മുന്നൊരുക്കങ്ങൾ ഫലപ്രദമാകുകയുള്ളുവെന്നു വ്യക്തമായിരിക്കുന്നു.
ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സംസ്ഥാനത്തിനു സ്വന്തമായി ഉപഗ്രഹം വിക്ഷേപിച്ച് കാലാവസ്ഥ വ്യതിയാനം അപഗ്രഥനം ചെയ്യുന്നതിനോട വാടകയ്ക്ക് ഉപയോഗിക്കുന്നതിനോ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനംആവശ്യപ്പെട്ടു. തൊടുപുഴ ജോയിന്റ് കൗൺസിൽ എംപ്ലോയീസ് ഹാളിൽ ചേർന്ന സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡബ്ല്യുസിസി ജില്ലാ പ്രസിഡന്റ് പി കെ ജബ്ബാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ സലിം കുമാർ, ഡബ്ല്യുസിസി സംസ്ഥാന പ്രസിഡന്റ് എം എം ജോർജ്ജ്, ഡബ്ല്യു.സി.സി ജനറൽ സെക്രട്ടറി ജി .മോട്ടിലാൽ,ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി. ബിനിൽ, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി നഹാസ് പി സലിം, ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി .എൻ .ബിജു,ഐ.എ.എൽ ജില്ലാ സെക്രട്ടറി അഡ്വ എബി ഡി. കോലോത്ത്, ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പുന്നൂസ് മാത്യു, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് റീന മാത്യു, എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എ സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം കെ. എസ് .രാഗേഷ് രക്തസാക്ഷി പ്രമേയവും, ജി രമേശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ഒ. കെ അനിൽകുമാർ സ്വാഗതവും, ജില്ലാ പ്രസിഡന്റ് ആർ .ബിജുമോൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പി കെ ജബ്ബാർ(പ്രസിഡന്റ്), ഡോ.ജയ്‌സൺ ജോർജ്ജ്, സി ജി പ്രസാദ്(വൈസ് പ്രസിഡന്റുമാർ), എ സുരേഷ് കുമാർ(സെക്രട്ടറി), നഹാസ് പി സലിം, ആർ ബിജുമോൻ (ജോയിന്റ് സെക്രട്ടറിമാർ), പി എൻ ബിജു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.