ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ എസ് .എഫ് .ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിൽസ തേടി എത്തിയ കെ എസ് യു നേതാക്കളെ ക്വാഷ്യാലിറ്റി റൂമിലിട്ട് തല്ലിച്ചതച്ച പ്രാദേശിക സി പി എം നേതാക്കൾക്കെതിരെ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മർദ്ദനമേറ്റ കെ എസ് യു പ്രവർത്തകരെ കാഷ്വാലിറ്റിയിൽ ഡോക്ടർ പരിശോധിക്കുന്ന സമയത്താണ് പ്രാദേശിക സി.പി.എം നേതാക്കളും ഇടുക്കി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരായി സർക്കാർ നിയമിച്ചിട്ടുള്ള ഡി .വൈ .എഫ് .ഐ പ്രവർത്തകരും ചേർന്ന് മർദ്ദിച്ചത്. മർദ്ദനത്തിന് നേതൃത്വം നൽകിയത് എം ജി .യൂണിവേഴ്‌സിറ്റി വൈസ് ചെയർമാൻ കഴിഞ്ഞ ദിവസം എ. ഐ.എസ്.എഫ് വനിതാ നേതാവിനെ അക്രമിച്ച കേസിൽ പ്രതിയായിട്ടും പൊലീസ് അറസ്റ്റു ചെയ്യാത്തത് പ്രതിഷേധാർഹമാണ്. മണ്ഡലം പ്രസിഡന്റ് റോയിജോസഫ് അദ്ധ്യക്ഷനായിരുന്നു. എ പി ഉസ്മാൻ, അനിൽ ആനയ്ക്കനാട്ട്, പി ഡി ജോസഫ്, സി പി സലിം, മോബിൻ മാത്യു, ജോബിൻ, മുജീബ്, സൈമൺ എന്നിവർ സംസാരിച്ചു.