hajara
ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് മുട്ടം സിഎച്ച്‌സിയിൽ നടന്ന പ്രതിഷേധ പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ ഓഫീസിനു മുന്നിലും ബ്ലോക്ക് പിഎച്ച്‌സി കൾക്കു മുന്നിലും ജീവനക്കാർ പ്രകടനം നടത്തി. മുട്ടം സി.എച്ച്‌.സിയിൽ നടന്ന പ്രതിഷേധ പ്രകടനം എൻ .ജി .ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി .എം .ഹാജറ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി ടി .ജി രാജീവ് സംസാരിച്ചു.പുറപ്പുഴ സി എച്ച് സിയിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാറും കുമളിയിൽ ജില്ലാ സെക്രട്ടറി എസ് .സുനിൽകുമാറും ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം ജില്ലാ ജോ. സെക്രട്ടറി വി എസ് സുനിലും കട്ടപ്പനയിൽ ജില്ലാ ട്രഷറർ കെ സി സജീവനും പാമ്പാടുംപാറ സി എച്ച് സി യിൽജില്ലാ വൈസ് പ്രസിഡന്റ് എം എ സുരേഷും അടിമാലിയിലും ദേവികുളത്തും ജില്ലാ കമ്മിറ്റി അംഗം കെ ശിവാനന്ദനും ചിന്നക്കനാൽ സിഎച്ച്‌സിയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ജി ജോസും ഉദ്ഘാടനം ചെയ്തു.