തൊടുപുഴ: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് തൊടുപുഴ സിവിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധ സംഗമം നടത്തി. യോഗം ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹ സംഘടനാ സെക്രട്ടറി പി.ആർ. കണ്ണൻ, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് പ്രസീദ സോമൻ എന്നിവർ സംസാരിച്ചു. താലൂക്ക് പ്രസിഡന്റ് വി.കെ. ശ്രീധരൻ, താലൂക്ക് ജനറൽ സെക്രട്ടറിമാരായ കെ.എസ്. സലിലൻ, പി.എസ്. തുളസീധരൻ താലൂക്ക് വൈസ് പ്രസിഡന്റ് എം.എസ്. സജീവ് , താലൂക്ക് സെക്രട്ടറി എ.എസ്. അനിൽകുമാർ, മുൻസിപ്പൽ ജനറൽ സെക്രട്ടറി പി. കൃഷ്ണ കുമാർ എന്നിവർ നേതൃത്വം നൽകി.