മുട്ടം: ആസാദികാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ പര്യടനം നടത്തുന്ന പ്രചരണ വാഹനം മുട്ടത്ത് എത്തി. ബസ് സ്റ്റാൻഡിന് സമീപമുള്ള ഓട്ടോ -ടാക്സി ഡ്രൈവർമാർ, വഴിയാത്രക്കാർ എന്നിവർക്കായി നിയമത്തെ സംബന്ധിച്ച് അവബോധം നൽകുകയും ബ്രോഷറുകൾ വിതരണം ചെയ്യുകയും ചെയ്തു. പി എൽ വിമാരായ ബിൻസ് മാത്യു, പി എ ചാക്കോ എന്നിവർ നേതൃത്വം നൽകി.