തൊടുപുഴ : തൊടുപുഴ ശ്രീനിലയത്തിൽ ലളിതശ്രീകുമാർഎഴുതിയ കൈലാസയാത്രയെക്കുറിച്ചുള്ള യാത്രാവിവരണംസ്വപ്നഭൂമിയിലൂടെ ഒരു യാത്ര എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നു. തൊടുപുഴയിലുള്ള പഗോഡ ബുക്ക് ആർട്ട് ആണ് പ്രസാധകർ. 27 ന് രാവിലെ 11 ന് തൊടുപുഴ പ്രസ് ക്‌ളബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി അക്ഷയാത്മാനന്ദ, തൊടുപുഴ എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കൃഷ്ണപിള്ളക്ക് ആദ്യ പ്രതി കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിക്കും. തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പി.ജി ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. സുധാകരൻ വി.കെ, ഷാജി എസ്.എൻ, പി.ആർ.സുന്ദര രാജൻ , സിന്ധു രാമവാര്യർ എന്നിവർ സംസാരിക്കും..യു.എ.രാജേന്ദ്രൻ പുസ്തക പരിചയം നടത്തും.