ഇടുക്കി: ഗവ.ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയിൽ കേന്ദ്ര ഗവൺമെന്റ് അംഗീകൃത ട്രേഡായ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ എൻ. എസ്. ക്യു. എഫ് (ഒരു വർഷം) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോമും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 28 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ഐടിഐ യിൽ അപേക്ഷ നൽകേണ്ടതാണ്. അപേക്ഷകൾ https://det.kerala.gov.in എന്ന വകുപ്പ് വെബ്‌സൈറ്റിലും ഐടിഐയുടെ വെബ്‌സൈറ്റിലും, ഐടിഐയുടെ ആഫീസിൽ നിന്നും ലഭ്യമാണ്. അപേക്ഷ ഫീസ് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് 9539348420, 9895904350,9497338063 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.