മൂന്നാർ :വൈൽഡ് ലൈഫ് ഡിവിഷനിൽ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായും താഴെപ്പറയുന്ന ഉപകരണങ്ങൾ നൽകുന്നതിനും സ്ഥാപിക്കുന്നതിനും സ്ഥാപനങ്ങൾ , വ്യക്തികൾ എന്നിവരിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു. നവംബർ 10 ന് വൈകുന്നേരം 5 മണി വരെ താൽപര്യപത്രം സമർപ്പിക്കാം.
ഡിജിറ്റൽ ഡിസ്‌പ്ലേ അലർട്ട് സിസ്റ്റം ഉൾപ്പെടെ റോഡുകളിലും നൂതനമായ അലർട്ട് സിസ്റ്റം, ജി.പി.എസ്/ജി.ഐ.എസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് എലിഫന്റ് മൂവ്‌മെന്റ് പാത്ത് ലൊക്കേഷനുകളുടെ തത്സമയ മാപ്പിംഗ് അടിസ്ഥാനമാക്കിയായിരിക്കും. വിശദ വിവരങ്ങൾക്ക് മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04865264327. ഇമെയിൽ mnr.for@kerala.gov.in