ഇടുക്കി: അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി വിവരശേഖരണത്തിന് മുന്നോടിയായുള്ള തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാർക്കായുള്ള പരിശീലന പരിപാടി കിലയുടെ നേതൃത്വത്തിൽ ഇടുക്കി ബ്ലോക്ക് ഹാളിൽ നടന്നു.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് ജിജി. കെ ഫിലിപ്പ് നിർവഹിച്ചു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് അസിസ്റ്റന്റ് ഡയറക്ടർ സഫിയ ബീവി, കെ.എം ഉഷ, എം.ലതീഷ് എന്നിവർ സംസാരിച്ചു. ഇടുക്കി ബി.ഡി.ഓ മുഹമ്മദ് സബീർ സ്വാഗതം പറഞ്ഞു.കിലാ ജില്ലാ ഫെസിലിറ്റേറ്റർ പി. വി മധു, ആർ. ജി എസ്. എ ജില്ലാ കോർഡിനേറ്റർ അൽഫോൻസ ജോൺ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. നോഡൽ ഓഫീസർമാർക്കും അസിസ്റ്റ് നോഡൽ ഓഫീസർമാർക്കുമുള്ള പരീശീലനം ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടുക്കി ബ്ലോക്ക് ഹാളിൽ നടക്കും.