െതാടുപുഴ: കൊക്കയാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും ആവശ്യപ്പെട്ടു.
അതീവ ഭീകരമാണ് ദുരന്തത്തിന്റ വ്യാപ്തി. ക്യഷി ഭൂമിയും വീടും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർ നിരവധിയാണ്. അവരെയൊക്കെ പുനരധിവസിപ്പിക്കുവാൻ പകരം ഭൂമിയും പാർപ്പിട സൗകര്യവും കണ്ടെത്തണം. ജീവിതമാർഗ്ഗങ്ങൾ നഷ്ടപ്പെട്ടവർക്ക് പുതിയ സരംഭങ്ങൾ തുടങ്ങാനാവശ്യമായ സാമ്പത്തിക സഹായം നൽകണം. കേവലം ദുരിതശ്യാസ പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം ആർക്കും ഒരു പ്രയോജനവും ഉണ്ടാകില്ല. പുനരധിവാസത്തിന് പ്രായോഗികമായ പാക്കേജ് തന്നെ നടപ്പിലാക്കണമെന്നും യു ഡി എഫ് നേതാക്കൾ അവശ്യപ്പെട്ടു.