തൊടുപുഴ: മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഒക്ടോബർ 31ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണം നടത്തും.
തൊടുപുഴ മുനിസിപ്പലിറ്റിയിലെ കുന്നത്തുനിന്ന് രാവിലെ 9.30ന് ആരംഭിക്കുന്ന ജാഥ ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉദ്ഘാടനം ചെയ്യും. 11ന് തൊടുപുഴ യിൽ രക്തസാക്ഷി മണ്ഡപത്തിൽ സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായ എസ്. അശോകന് സീകരണം നൽകി. മുൻ ഡിസിസി പ്രസിഡന്റ് റോയ് .കെ. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. ജോൺ നേടിയപാല, കെ.വി.സിദ്ധാത്ഥൻ , ലീലമ്മ ജോസ്, എൻ.ഐ. ബെന്നി, ഷിബിലി സാഹിബ്, പി.എൻ.രാജീവൻ, കെ.കെ. തോമസ്,പി.ജെ.തോമസ്,ജിജി വർഗീസ്,റോബിൻ മായിലടി, ടോമി പാലക്കാൻ, നിഷ സോമൻ എനിവർ പ്രസംഗിച്ചു