ഉടുമ്പന്നൂർ: സ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്ന കരുതലോടെ മുന്നോട്ട് പദ്ധതിക്ക് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ 11 സ്‌കൂളുകളിലെ മുഴുവൻ കൂട്ടികളെയും ഹോമിയോ ഡിപ്പാർട്ട്‌മെന്റിന്റെ വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് സൗജന്യമായി 2 ഡോസ് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഉദ്ഘാടനം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സുലൈഷ സലിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രവീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമോൾ ഷിജു തുടങ്ങിയവർ സംസാരിച്ചു.