മണക്കാട് : മണക്കാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും സഹിതം നവംബർ 8ന് വൈകുന്നേരം 3 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ, സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കൊസ്യൽ പ്രക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം.

കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്‌ളോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായ പരിധി 2021 ജനുവരിയിൽ 18- 30 നും ഇടയിലായിരിക്കണം.