നെടുംകണ്ടം :താലൂക്കാശുപത്രിയിലെ ലബോറട്ടറിയുടെ പ്രവർത്തനം 24 മണിക്കൂർ ആക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തില താത്ക്കാലികമായി ലാബ് ടെക്‌നീഷ്യൻ തസ്തികയിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 30 രാവിലെ 10 ന് നടത്തും. അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പ്രവർത്തി പരിചയം അഭികാമ്യം. കൊവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. നിയമനം, വേതനം,പിരിച്ചു വിടൽ എന്നിവ ആശുപത്രി മാനേജിംഗ് കമ്മറ്റിയുടെ നിബന്ധനകൾക്ക് വിധേയമായിരിക്കും.