തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്റ പഴക്കവും ശോച്യാവസ്ഥയും കണക്കിലെടുത്ത് പുതിയ ഡാം പണിയാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തുനിന്ന് സഹപ്രവർത്തകരോടൊപ്പം മുല്ലപ്പെരിയാർ വരെ താൻ പദയാത്ര നടത്തിയപ്പോൾ, മുല്പപ്പെരിയാർ ഡാം സംബന്ധിച്ച ആശങ്ക ജന മനസ്സുകളിൽ എത്രമാത്രം രൂക്ഷമാണ് എന്ന് നേരിൽ കണ്ടതാണ്.
ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. കേരളവും തമിഴ്‌നാടും കേന്ദ്രവുമായി ചേർന്ന് ഇക്കാര്യത്തിൽ സംയുക്ത തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രിയോടും, തമിഴ്‌നാട്, കേരള മുഖ്യമന്ത്രിമാരോടും ഇമെയിൽ സന്ദേശം മുഖാന്തിരം തോമസ് അഭ്യർത്ഥിച്ചു.