വണ്ണപ്പുറം : പത്തുവയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവിന് പോക്‌സോ കോടതി വിധിച്ചു.വണ്ണുപ്പുറം മുള്ളരിങ്ങാട്ട് കീരിക്കുന്നേൽ ബിനോയി(37)യെയാണ്‌തൊടുപുഴ പോക്‌സോ കോടതി സ്‌പെഷ്യൽജഡ്ജി നിക്‌സൺ.എം.ജോസഫ് ശിക്ഷിച്ചത്. 2016 ആഗസ്റ്റ് 2നാണ് കേസിനാസ്പദമായസംഭവം. ബസിൽയാത്രചെയ്തുവന്നപത്തുവയസുകാരനെതിരെ ബസിൽ വച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെലൈംഗികാതിക്രമം നടത്തിയതിന്അഞ്ച് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയുംകോടതി വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം രണ്ട് മാസം കൂടുതൽ കഠിനതടവ് അനുഭവിക്കണം. കുട്ടിക്കുണ്ടായമാനസികആഘാതം പരിഗണിച്ച കോടതി മുപ്പതിനായിരം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽസർവീസ് അതോറിട്ടിക്ക്‌നിർദ്ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ പി.ബി വാഹിദ ഹാജരായി.