മൂലമറ്റം: ടൗണിലെ തോടുകളും ഓടകളും കൈയ്യേറി കെട്ടിടം നിർമ്മിച്ചതിനെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് അറക്കുളം പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി പ്രമേയം പാസ്സാക്കി. അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം തുടർനടപടികൾക്കായി പൊതുമരാമത്ത് മന്ത്രി, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് സമർപ്പിക്കുന്നതിനും കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ മഴയിൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും വ്യാപകമായി ചെളിവെള്ളം കയറി നാശമുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്തിന്റെ അടിയന്തര നടപടികൾ.