തൊടുപുഴ: കെ.എസ്.ടി എംപ്ലോയിസ് സംഘ് എറണാകുളം സോണൽ ആഫീസർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി. തൊടുപുഴ ഡിപ്പോ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങണമെന്നും, ജില്ലയിൽ മുടങ്ങി കിടക്കുന്ന ഷെഡ്യൂളുകൾ 2020 ഡിസംബർ മാസമുണ്ടായിരുന്ന രീതിയിൽ ഓപ്പറേറ്റ് ചെയ്ത് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഡ്രൈവർ വിഭാഗം ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം വന്നിട്ടും തൊടുപുഴ, മൂലമറ്റം എന്നീ ഡിപ്പോകളിൽ നിന്ന് വർക്ക് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ കുമളിയിൽ ജോലി ചെയ്യുന്ന ഡ്രൈവർ വിഭാഗം ജീവനക്കാരെ തിരികെ വിളിച്ച് തൊടുപുഴ, മൂലമറ്റം ഡിപ്പോയിലെ ഡ്രൈവർ ക്ഷാമം പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്. കെ.എസ്.ടി എംപ്ലോയിസ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് മദീഷ് കുമാർ, തൊടുപുഴ യൂണിറ്റ് സെക്രട്ടറി പി.ആർ. പ്രസാദ്, കെ.കെ. രാജു, കെ. മുരുകൻ എന്നിവരുടെ സാന്നിധ്യത്തിൽ കെ.എസ്.ടി എംപ്ലോയീസ് സംഘ് ജില്ലാ വർക്കിങ് പ്രസിഡന്റ് പി.വി. രാജേഷാണ് നിവേദനം നൽകിയത്.