ഇടുക്കി: ജില്ലയിൽ പുതുതായി ആരംഭിച്ച കരുണാപുരം ഗവ ഐ ടി ഐയിലെ SCVT ട്രേഡുകളായ ഡ്രാഫ്റ്റ്മാൻസിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയിൽ അഡ്മിഷന് ഏതാനും സീറ്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷഫോമുകൾ കരുണാപുരം ഗവ. ഐ ടി ഐയിൽ നിന്നും det.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 28 ഉച്ചകഴിഞ്ഞ് 3. ഫോൺ9446257417