ഇടുക്കി: പത്താംക്ലാസ്, പ്ലസ്ടൂ അഥവാ തത്തുല്ല്യ പരീക്ഷകളിൽ (ഇആടഋ, കഇടഋ & ടടഘഇ) എല്ലാവിഷയങ്ങൾക്കും എ+/എ1 ഗ്രേഡ് നേടിയിട്ടുള്ള വിമുക്തഭടന്മാരുടെ മക്കൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുവഴി കാഷ് അവാർഡ് നൽകും. ഇതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അവസാന തിയതി നവംബർ 3. ഫോൺ 04862222904