നെടുങ്കണ്ടം: അഖിലേന്ത്യാ ഗ്രാമീൺ ടാക് സേവകിന്റെ നേതൃത്വത്തിലുള്ള തുടർ സമരത്തിന്റെ ഭാഗമായി എറണാകുളത്ത് പി.എം.ജി ആഫീസിന് മുമ്പിൽ ധർണ നടത്തി. ജി.ഡി.എസ് ജീവനക്കാരോടുള്ള ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറലിന്റെ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.ജി.ഡി.എസ്.യു കേരള സർക്കിൾ സെക്രട്ടറി കെ. ജാഫർ ആവശ്യപ്പെട്ടു. തോമസ് പിറവം അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജ് മത്തായി സ്വാഗതവും അലക്‌സ് ചങ്ങനാശേരി നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറർ എം.പി. സതീശൻ, ഡിവിഷൻ പ്രസിഡന്റ് സി.വി. സേവ്യർ, സണ്ണി വാളറ, എബ്രഹാം പച്ചടി, സുനിൽ കെ. കുമാരൻ എന്നിവർ നേതൃത്വം നൽകി.