ചെറുതോണി : മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതുമൂലം ജില്ലയിലെ ജനങ്ങളിൽ ഭീതി ഉളവാക്കുകയും ജീവനും സ്വത്തിനും ഹാനി സംഭവിക്കുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് യൂത്ത്ഫ്രണ്ട് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇടപെടൽ നടത്താതെ ചർച്ചകളിൽ മാത്രം ഒതുങ്ങുകയും ജനങ്ങൾ ഭയശങ്കരാകുന്ന സമീപനവുമാണ് സർക്കാരിന്റേത്.പരിഹാര മാർഗ്ഗങ്ങൾ ഒന്നും തന്നെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താതിരിക്കുന്നത് കേരളത്തിലെ ജനങ്ങളോടുളള വെല്ലുവിളിയാണ്. ഇടുക്കി ഡാമിലേയും , മുല്ലപ്പെരിയാർ ഡാമിലേയും ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വ്യക്തമായതും ശാശ്വതവുമായ പരിഹാര മാർഗ്ഗങ്ങൾ ഉടനടി നടപ്പാക്കണം. നിയോജക മണ്ഡലം പ്രസിഡന്റ്
ഉദീഷ് ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ.എബിതോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ടോണി മാറാമറ്റം, കെ.എസ്.സി ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പിളളിൽ, ജയ്‌സൺചേന്നംകുളത്ത്,ജോജു തോമസ്, ജിബിൻ ദേവസ്യ,ജോബിൻ ജോസ് തുടങ്ങിവർ പ്രസംഗിച്ചു.