കൂട്ടാർ: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കൂട്ടാർ എസ്.എൻ.എൽ.പി സ്കൂൾ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി. പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവ്വഹിച്ചു. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, വൈസ് പ്രസിഡന്റ് പി.ആർ. ബിനു എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ.ആർ. ജിജിമോൻ, പഞ്ചായത്തംഗങ്ങളായ ജയ്മോൻ, വി.സി. അനിൽ, ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ സുരേഷ് കുമാർ, കൂട്ടാർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ഡി. ജയിംസ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അലി, കൂട്ടാർ ശാഖാ പ്രസിഡന്റ് സുധാകരൻ ശിൽപ്പാ നിവാസ്, യൂണിയൻ കമ്മറ്റിയംഗം ഇ.എസ്. ജിജു, എം.പി.ടി.എ പ്രസിഡന്റ് ഷാന്റി ഷിനു എന്നിവർ പ്രസംഗിച്ചു.