ഉടുമ്പന്നൂർ: സംസ്ഥാന ഹോർട്ടീകൾച്ചർ മിഷൻ ഹോർട്ടീകോർപ്പ് വഴി നടപ്പിലാക്കുന്ന തേനീച്ച വളർത്തൽ പരിശീലന ക്ലാസ് സമാപിച്ചു. ഉടുമ്പന്നൂർ കേരള ഓർഗാനിക്ക് ഡവലപ്പ്മെന്റ് സോസൈറ്റിയുടെ അഭ്യമുഖ്യത്തിൽ ആലക്കോട് കൃഷി ഭാവനുമായി സഹകരിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഇളംദേശം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ മെമ്പർ ജിജി സുരേന്ദ്രൻ ഭദ്രദീപം തെളിയിച്ചു. ഐ സി എസ് ഡയറക്ടർ ടി .എം .സുഗതൻ, അദ്ധ്യക്ഷത വഹിച്ചു. പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കൃഷി ഓഫീസർ ജിസ് ലൂക്കോസ് നിർവഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നൈസി ഡെനിൽ, കെ. ഒ .ഡി .എസ് കമ്മറ്റി മെമ്പർ സി. എം ദേവസ്യ, സെക്രട്ടറി ടി കെ രവീന്ദ്രൻ, പ്രസിഡന്റ് എം ഐ സുകുമാരൻ എന്നിവർ സംസാരിച്ചു.